ഭാവ വൈചിത്ര്യങ്ങളുടെ ഇന്ദ്രചാപഭംഗികള്‍ കവിതകളില്‍ ആവിഷ്‌കരിച്ച് ആബാലവൃദ്ധം ജനങ്ങളെ വശീകരിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്ത മലയാളത്തിന്റെ മഹാകവിയായിരുന്നു ചങ്ങമ്പുഴ കൃഷ്ണപിള്ള. മേഘജ്യോതിസ്സിന്റെ ക്ഷണിക ജീവിതം പോലെ മുപ്പത്തിയാറാം വയസ്സില്‍ ഈ ലോകം വെടിഞ്ഞ് പോകേണ്ടി വന്നെങ്കിലും ആ പ്രായത്തിനുള്ളില്‍ അദ്ദേഹം നല്‍കിയ കാവ്യ സംഭാവനകള്‍ ഈ ശ്രേഷ്ഠഭാഷയുള്ളിടത്തോളം കാലം വിളങ്ങി നില്‍ക്കും. മരണത്തിന് 66 വര്‍ഷങ്ങള്‍ക്കിപ്പുറവും അനശ്വരമായ കവിതകളിലൂടെ അദ്ദേഹം ഇന്നും ജീവിക്കുന്നു. എറണാകുളം ജില്ലയിലെ ഇടപ്പള്ളിയില്‍ ചങ്ങമ്പുഴത്തറവാട്ടിലെ പാറുക്കുട്ടിയമ്മയുടെയും തെക്കേടത്തു വീട്ടില്‍ നാരായണ മേനോന്റെയും മകനായി 1911 […]
The post ചങ്ങമ്പുഴ ഓര്‍മ്മയായിട്ട് 66 വര്‍ഷം appeared first on DC Books.