കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത്തടക്കം യുപിഎ സര്‍ക്കാരിന്റെ കാലത്തു നിയമിച്ച ഏഴു ഗവര്‍ണര്‍മാരെ തല്‍സ്ഥാനത്തു നിന്നു നീക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഷീലാ ദീക്ഷിത്തിനു പുറമെ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ത്രിപുര, ബംഗാള്‍, ഗുജറാത്ത് എന്നിവിടങ്ങളിലെ ഗവര്‍ണര്‍മാരോടും രാജി ആവശ്യപ്പെട്ടതായാണു സൂചന. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി ആണു ടെലിഫോണില്‍ രാജി ആവശ്യപ്പെട്ടത്. യു.പി ഗവര്‍ണര്‍ ബി.എല്‍. ജോഷി രാജി നല്‍കിയതായും സൂചനയുണ്ട്. മുതിര്‍ന്ന ബിജെപി നേതാക്കളെ ഗവര്‍ണര്‍മാരാക്കുന്നതിന്റെ ഭാഗമായാണു നടപടി.
The post കേരളം അടക്കം ഏഴിടത്തെ ഗവര്‍ണര്‍മാര്‍ മാറും appeared first on DC Books.