മാല്‍ക്കോം മാല്‍ക്കോംസണ്‍ എന്ന ഗണിതശാസ്ത്ര വിദ്യാര്‍ത്ഥി ഏകാഗ്രതയോടെയും സ്വസ്ഥതയോടെയും പഠിക്കാന്‍ പറ്റിയ സ്ഥലം അന്വേഷിച്ചാണ് ജഡ്ജിയുടെ ഭവനത്തില്‍ എത്തിച്ചേര്‍ന്നത്. നിരവധി പേരെ തൂക്കിക്കൊലയ്ക്ക് വിധിച്ച ജഡ്ജിയുടെ ആത്മാവ് വീണ്ടും കൊല ചെയ്യാനുള്ള ദാഹവുമായി ആ വീട്ടിലുണ്ടായിരുന്ന കാര്യം നാട്ടുകാരില്‍ പലരും പറഞ്ഞെങ്കിലും അയാള്‍ വിശ്വസിച്ചില്ല. അനിവാര്യമായ വിധി അയാളെ വേട്ടയാടാന്‍ തുടങ്ങുന്നതുവരെ. (ദി ജഡ്ജസ് ഹൗസ്) ഭര്‍ത്താവ് ജിയോഫ്രിയാല്‍ ക്രൂരമായി കൊല്ലപ്പെട്ട സ്വര്‍ണ്ണത്തലമുടിയുള്ള സുന്ദരിയായിരുന്നു മാര്‍ഗരറ്റ്. മനോഹരമെന്ന് ലോകം പുകഴ്ത്തിയ തന്റെ മുടിനാരുകള്‍ കൊണ്ടാണ് അവളുടെ ആത്മാവ് […]
The post ഭീതിയും നിഗൂഢതയും നിഴലിക്കുന്ന രചനകള്‍ appeared first on DC Books.