Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ജി. സ്മാരക സാഹിത്യ പുരസ്‌കാരം ഒഎന്‍വി കുറുപ്പിന്

$
0
0

തൃക്കാക്കര സാംസ്‌കാരികകേന്ദ്രം മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ ജി. സ്മാരക സാഹിത്യ പുരസ്‌കാരം മലയാളത്തിന്റെ പ്രിയകവി ഒഎന്‍വി കുറുപ്പിന്. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരമാണിത്. മലയാള കാവ്യമേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരമെന്ന് സാംസ്‌കാരികകേന്ദ്രം രക്ഷാധികാരി കൂടിയായ കവി ചെമ്മനം ചാക്കോ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ജൂണ്‍ 22ന് വൈകിട്ട് മൂന്നുമണിക്ക് നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് ജസ്റ്റീസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ അവാര്‍ഡ് സമ്മാനിക്കും.

The post ജി. സ്മാരക സാഹിത്യ പുരസ്‌കാരം ഒഎന്‍വി കുറുപ്പിന് appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>