പിന്‍സീറ്റ് ബെല്‍റ്റ് വേണ്ട എന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എന്നാല്‍ പ്രതിപക്ഷം പറഞ്ഞാല്‍ പിന്‍സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാം. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുമായി തര്‍ക്കമില്ലെന്നും മന്ത്രി വ്യക്തമാക്കി. കാട്ടാക്കടയിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇ.പി.ജയരാജന്‍ നല്‍കിയ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്‍സീറ്റ് ബെല്‍റ്റ് വിഷയത്തില്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുമായി സര്‍ക്കാരിന് ഏകോപനമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി. അതുകൊണ്ടാണ് പിന്‍സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയത് ഏകപക്ഷീയമായി പിന്‍വലിച്ചതെന്നും അദ്ദേഹം പറഞ്ഞു.
The post പിന്‍സീറ്റ് ബെല്‍റ്റ്: തീരുമാനത്തില്‍ മാറ്റമില്ല appeared first on DC Books.