പശ്ചിമഘട്ടത്തെ സംബന്ധിക്കുന്ന പുസ്തകങ്ങള്‍ വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ആഴ്ചയാണ് കടന്നുപോയത്. പശ്ചിമഘട്ടം: ഗാഡ്ഗില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളും യാഥാര്‍ത്ഥ്യവും എന്ന പുസ്തകം വില്പനയില്‍ ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ പശ്ചിമഘട്ടം: ഒരു ഫോട്ടോഫീല്‍ഡ് ഗൈഡ് നാലാം സ്ഥാനത്തെത്തി. പാറശാല മുതല്‍ കാസര്‍കോഡ് വരെയുള്ള കേരളത്തിലെ തട്ടുകടകളിലെ രുചികള്‍ സമഹരിച്ച തട്ടുകട സ്‌പെഷ്യല്‍സ് എന്ന പുസ്തകമാണ് രണ്ടാം സ്ഥാനത്ത്. കഥകള്‍: ബെന്യാമിന്‍ എന്ന പുസ്തകം മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. മെട്രോമാന്‍ ശ്രീധരന്റെ ജീവിതകഥ പറയുന്ന ജീവിതവിജയത്തിന്റെ പാഠപുസ്തകം അഞ്ചാം സ്ഥാനത്തും ബി.എസ്.വാര്യരുടെ ജീവിത വിജയത്തിന് 366 ഉള്‍ക്കാഴ്ചകള്‍ ആറാം സ്ഥാനത്തും നില്‍ക്കുന്നു. […]
The post വായനയില്‍ പ്രിയങ്കരമാകുന്ന പശ്ചിമഘട്ടം appeared first on DC Books.