ആഭ്യന്തര കലാപം രൂക്ഷമായ ഇറാക്കിലെ പ്രശ്‌നബാധിത മേഖലയില്‍ നിന്നും 40 ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്. ഇറാഖിലെ മൊസൂളില്‍ നിന്ന് നിര്‍മാണ തൊഴിലാളികളെ ആണ് ആയുധങ്ങളുമായെത്തിയ വിമതര്‍ തട്ടിക്കൊട്ടുപോയത്. ഐഎസ്‌ഐഎസാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. എന്നാല്‍ ഇവരുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവന്നിട്ടില്ല. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഇന്ത്യന്‍ പ്രതിനിധിയായി മുന്‍ അംബാസഡര്‍ സുരേഷ് റെഡ്ഡിയെ ഇറാഖിലേയ്ക്ക് അയച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശപ്രകാരമാണു റെഡ്ഡി ഇറാഖിലെത്തുന്നത്. അദ്ദേഹം അവിടെയെത്തി വിവിധ ഇറാഖി സംഘടനകളുമായി ചര്‍ച്ച നടത്തും. […]
The post ഇറാഖില്‍ വിമതര്‍ ഇന്ത്യാക്കാരെ തട്ടിക്കൊണ്ടുപോയി appeared first on DC Books.