സുപ്രീം കോടതിയുടെ അനുമതിയുണ്ടെങ്കില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ നിധി ശേഖരം മ്യൂസിയമാക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാജകുടുംബത്തിന്റെ വിശ്വാസ്യതയുടെ തെളിവാണ് അമൂല്യ നിധി ശേഖരം. ഇക്കാര്യത്തില്‍ രാജകുടുംബത്തെ അടച്ചാക്ഷേപിക്കുന്നതിനോട് യോജിക്കുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കള്‍ നഷ്ടപ്പെട്ടില്ലെന്ന് മന്ത്രി വി.എസ്.ശിവകുമാര്‍ നിയമസഭയെ അറിയിച്ചു. അമൂല്യവസ്തുക്കള്‍ നഷ്ടപ്പെട്ടെന്ന റിപ്പോര്‍ട്ട് സര്‍ക്കാരിനു ലഭിച്ചിട്ടില്ല. സര്‍ക്കാരും രാജകുടുംബവുമായി ഒരു ഒത്തുകളിയുമില്ല. ഇക്കാര്യത്തില്‍ കോടതി നിര്‍ദേശങ്ങള്‍ പാലിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. സര്‍ക്കാരിന്റെ നിലപാട് […]
The post നിധി ശേഖരം മ്യൂസിയമാക്കുന്ന കാര്യം പരിഗണിക്കും: മുഖ്യമന്ത്രി appeared first on DC Books.