അതിപ്രശസ്തനായ അഭിഭാഷകനായിരുന്നു ജൂലിയന്‍ മാന്റില്‍. നിയമയുദ്ധങ്ങളിലെ ശ്രദ്ധേയമായ വിജയങ്ങള്‍ കൊണ്ട് പേരെടുത്തയാള്‍. അദ്ദേഹത്തിന്റെ ശരീരം അലങ്കരിക്കുന്ന മൂവായിരം ഡോളറിന്റെ ഇറ്റാലിയന്‍ സ്യൂട്ട് പോലും ചര്‍ച്ചാവിഷയം. എന്നാല്‍ ഒരു ദിവസം തിങ്ങിനിറഞ്ഞ കോടതിമുറിയുടെ ഒത്ത നടുവില്‍ മഹാനായ ജൂലിയന്‍ മാന്റില്‍ കുഴഞ്ഞുവീണു. നിസ്സഹായനായ ഒരു ശിശുവിനെപ്പോലെ അയാള്‍ തറയില്‍ കിടന്ന് ഞെളിപിരി കൊണ്ടു. ചിത്തരോഗിയെപ്പോലെ വിയര്‍ത്തു പിടയുകയും വിറയ്ക്കുകയും ചെയ്തു. മാരകമായ ഹൃദയാഘാതത്തെത്തുടര്‍ന്നുണ്ടായ ശാരീരികാവശതകള്‍ ആ അഭിഭാഷകനെ ശാരീരികമായും മാനസികമായും വീഴ്ത്തിക്കളഞ്ഞു. ആ ആദ്ധ്യാത്മിക പ്രതിസന്ധി തന്റെ ജീവിതാവസ്ഥയെ […]
The post വിജയം സുനിശ്ചിതമാക്കാന്‍ appeared first on DC Books.