ആര്‍എസ്പി മുന്നണി വിട്ടത് തിരിച്ചടിയായെന്ന് ഇടതുമുന്നണി യോഗത്തില്‍ വിമര്‍ശനം. ആര്‍എസ്പി മുന്നണി വിട്ട സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്താനായില്ലെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനാണ് യോഗത്തില്‍ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. വിലക്കയറ്റത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. എന്നാല്‍ തിരഞ്ഞെടുപ്പിനു തൊട്ടു പിന്നാലെ സമരത്തിനിറങ്ങുന്നതു ഗുണകരമാകില്ലെന്നു യോഗം വിലയിരുത്തി. ഇക്കാര്യത്തില്‍ പിന്നീടു തീരുമാനമെടുക്കും. ഇതിനായി ജൂലൈ 11ന് അടുത്ത ഇടതുമുന്നണി യോഗം ചേരും. അതേസമയം, പുതിയ കക്ഷികളെ മുന്നണിയിലെടുക്കുന്ന കാര്യം […]
The post ആര്‍എസ്പി മുന്നണി വിട്ടത് തിരിച്ചടിയായി: എല്‍ഡിഎഫ് appeared first on DC Books.