വായനയുടെ മഹത്വം ഓര്‍മ്മപ്പെടുത്തിക്കൊണ്ട് വീണ്ടുമൊരു വായനാദിനം കൂടി വന്നെത്തുകയാണ്. പുസ്തകത്താളുകള്‍ ഇ ബുക്കുകള്‍ക്കും ഡിജിറ്റല്‍ സാങ്കേതിക വിദ്യയ്ക്കുമൊക്കെ വഴിമാറിയെങ്കിലും വായനയുടെ പ്രസക്തി വര്‍ദ്ധിച്ചു വരുന്നതല്ലാതെ ഇന്നും കുറയുന്നില്ല. കേരള ഗ്രന്ഥശാലാസംഘത്തിന്റെ സ്ഥാപകനായ പി.എന്‍. പണിക്കറുടെ ചരമദിനമായ ജൂണ്‍ 19 ആണ് കേരളത്തില്‍ വായനാദിനമായി ആചരിക്കുന്നത്. അതിനോടനുബന്ധിച്ചുള്ള ഒരാഴ്ച വായനാവാരമായും ആഘോഷിച്ചു വരുന്നു. ഈ അവസരത്തില്‍ ആകര്‍ഷകങ്ങളായ ഓഫറുകളുമായി ഡിസി ബുക്‌സും വായനയുടെ ഉത്സവത്തില്‍ പങ്കാളികളാവുകയാണ്. വായനാവാരത്തോടനുബന്ധിച്ച് നടത്തുന്ന വായനോത്സവത്തിലൂടെ ആയിരം രൂപയുടെ വരെ പുസ്തകങ്ങള്‍ പുസ്തകപ്രേമികള്‍ക്ക് സ്വന്തമാക്കാവുന്നതാണ്. […]
The post ഡിസി ബുക്‌സില്‍ വായനോത്സവം appeared first on DC Books.