ഹരിദ്വാര്‍ കുംഭമേളയുടെ പശ്ചാത്തലത്തില്‍ സക്കറിയ എഴുതിയ യാത്രാവിവരണം ബംബം ഹരഹര ബംബംബോല്‍ ആരംഭിക്കുന്നത് കാലാതിവര്‍ത്തിയായ മഹാഗംഗയെ വര്‍ണിച്ചുകൊണ്ടാണ്. സ്വതസിദ്ധമായ ശൈലിയില്‍ യാത്രാവിവരണം നല്‍കി മാറിനില്‍ക്കാതെ കുംഭമേളയെ വായനക്കാര്‍ക്ക് കൂടുതല്‍ പരിചയപ്പെടുത്താന്‍ നിരവധി ഫോട്ടോഗ്രാഫുകളും സക്കറിയ നിരത്തുന്നു. അത്യാകര്‍ഷകമായ ബംബം ഹരഹര ബംബംബോല്‍ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പുറത്തിറങ്ങി. ഹരിദ്വാറിന്റെയും കുംഭമേളയുടെയും പ്രാധാന്യം ഒട്ടും ചോര്‍ന്നുപോകാതെ സക്കറിയന്‍ ശൈലിയിലുള്ള നര്‍മ്മം ഇതിലും കടന്നുവരുന്നു. കാവി ധരിച്ച സുഹൃത്ത് ശശികുമാറിനെ കണ്ട ഭക്തര്‍ അദ്ദേഹത്തെ ഏതോ വലിയ സന്യാസിയായി [...]
The post ബംബം! ഹര!ഹര! ബംബംബോല്‍! appeared first on DC Books.