ബുദ്ധേട്ടന്‍ എന്ന പേരില്‍ ചിത്രീകരണം ആരംഭിച്ച ദിലീപ് ചിത്രത്തിന്റെ പേര് വില്ലാളിവീരന്‍ എന്നാക്കി മാറ്റി. ബുദ്ധമത വിശ്വാസികളില്‍ നിന്ന് എതിര്‍പ്പുണ്ടായേക്കാമെന്നതു കൊണ്ടാണീ പേരു മാറ്റമെന്നാണ് സൂചന. ദിലീപിന്റെ ഈ വര്‍ഷത്തെ ഓണച്ചിത്രമാണിത്. മിനിസ്‌ക്രീനിലൂടെ ശ്രദ്ധേയനായ സുധീഷ് ശങ്കറാണ് വില്ലാളിവീരന്റെ സംവിധായകന്‍. ദിനേശ് പള്ളത്ത് തിരക്കഥ ഒരുക്കുന്നു. സഹോദരങ്ങള്‍ക്കു വേണ്ടി ജീവിക്കുന്ന നന്മ നിറഞ്ഞ വല്യേട്ടനായ സിദ്ധാര്‍ത്ഥനായാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. സിദ്ധേട്ടന്‍, സിദ്ധു എന്നൊക്കെ എല്ലാവരും വിളിക്കുന്ന ഒരു പച്ചക്കറിക്കച്ചവടക്കാരന്റെ വേഷമാണ് അദ്ദേഹത്തിന്റേത്. നാട്ടിന്‍പുറത്തിന്റെ പശ്ചാത്തലത്തില്‍ നര്‍മ്മത്തിന് പ്രാധാന്യം നല്‍കി […]
The post ബുദ്ധേട്ടനല്ല ‘വില്ലാളി വീരനാ’യ സിദ്ധേട്ടന്‍ appeared first on DC Books.