മലയാളത്തിന്റെ മൗലികപ്രതിഭയായ വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയതെന്തും വായനക്കാര്‍ക്ക് പ്രിയപ്പെട്ടതാണ്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ ദേഹവിയോഗത്തിനു ശേഷം പ്രസിദ്ധീകൃതമാകാത്ത അദ്ദേഹത്തിന്റെ രചനകള്‍ കണ്ടെത്തി വായനക്കാരിലേക്ക് എത്തിക്കാനുള്ള ചുമതല ഡി സി ബുക്‌സ് ഏറ്റെടുത്തത്. ഭാഷാസ്‌നേഹികളും പണ്ഡിതരും ഈ ശ്രമത്തില്‍ ഒപ്പം ചേര്‍ന്നപ്പോള്‍ പ്രതീക്ഷിച്ചതിലും അധികം രചനകളാണ് കണ്ടെടുക്കപ്പെട്ടത്. ഇത്തരത്തില്‍ പ്രസിദ്ധീകരിച്ച മൂന്നാമത്തെ പുസ്തകമാണ് ജീവിതം ഒരനുഗ്രഹം. 1939ല്‍ സ്വാതന്ത്ര്യസമരജ്വാല നാടാകെ പടര്‍ന്നു നില്‍ക്കുമ്പോള്‍ ബഷീര്‍ രചിച്ച ഏതാനും കഥകളും ലേഖനങ്ങളുമാണ് ജീവിതം ഒരനുഗ്രഹത്തിലെ പ്രധാന ഉള്ളടക്കം. ഗവേഷണങ്ങളിലൂടെ മലയാള […]
The post ബഷീറിന്റെ രചനാവൈവിധ്യം നിറഞ്ഞ പുസ്തകം appeared first on DC Books.