ആഭ്യന്തര സംഘര്‍ഷം തുടരുന്ന ഇറാഖില്‍ പ്രക്ഷോഭകാരികളെ നേരിടാന്‍ ഇറാഖ് സര്‍ക്കാര്‍ അമേരിക്കയുടെ സൈനിക സഹായം തേടി. വിമതര്‍ കൂടുതല്‍ മേഖലകള്‍ പിടിച്ചടക്കുകയും ബാഗ്ദാദ് ലക്ഷ്യമാക്കി നീങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് ഇറാഖ് സര്‍ക്കാര്‍ ഔദ്യോഗികമായി അമേരിക്കയോട് സഹായം അഭ്യര്‍ഥിച്ചത്. തീവ്രവാദികള്‍ക്കുനേരെ വ്യോമാക്രമണം നടത്തണമെന്നാണ് ഇറാഖ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് ഇറാഖ്, ഇറാന്‍ നേതൃത്വങ്ങളുമായി വിയന്നയില്‍ അമേരിക്ക നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. അല്‍ ഖായിദ ബന്ധമുള്ള ഐ.എസ്.ഐ.എസ് തീവ്രവാദികള്‍ ശക്തമായി മുന്നേറുന്ന സാഹചര്യത്തില്‍ ഇറാഖില്‍ അമേരിക്കയുടെ സൈനിക നടപടി ഉടനുണ്ടാകുമെന്നാണ് സൂചന. […]
The post ആഭ്യന്തര സംഘര്‍ഷം നേരിടാന്‍ ഇറാഖ് അമേരിക്കന്‍ സഹായം തേടി appeared first on DC Books.