ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തിലേക്ക് കുട്ടികളെ കടത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണമാണ് ഉചിതമെന്ന് ഹൈക്കോടതി. കുട്ടികളെ കേരളത്തിലേയ്ക്ക് കടത്തിയ സംഭവം ലാഘവത്തോടെ കാണാനാവില്ല. സംഭവത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കോടതി പറഞ്ഞു. സിബിഐ അന്വേഷിക്കുന്നതില്‍ എന്തിനാണ് ആശങ്കയെന്നു ചോദിച്ച കോടതി സര്‍ക്കാര്‍ എന്തുകൊണ് സിബിഐ അന്വേഷണം ആലോചിക്കാത്തതെന്നും ആരാഞ്ഞു. കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ ഹൈക്കോടതി നേരത്തെ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേസില്‍ സിബിഐയെ കക്ഷി ചേര്‍ത്ത കോടതി അഭിപ്രായം ആരാഞ്ഞ് സിബിഐക്ക് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. […]
The post കുട്ടികളെ കടത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം ഉചിതം: കോടതി appeared first on DC Books.