ആഭ്യന്തര സംഘര്‍ഷങ്ങള്‍ രൂക്ഷമായ ഇറാഖിലെ മൊസൂളില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ഇന്ത്യാക്കാരെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തി. ഇക്കാര്യം ഇറാഖ് വിദേശകാര്യ മന്ത്രാലയം സ്ഥരീകരിച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് സയീദ് അക്ബുദീന്‍ പറഞ്ഞു. ഇവരെ മോചിപ്പിക്കാനുള്ള സാധ്യതകള്‍ പരിശോധിച്ചുവരികയാണ്. ഇറാഖ് സര്‍ക്കാരുമായി ഇക്കാര്യം സംസാരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ബന്ദികളുടെ സുരക്ഷ സംബന്ധിച്ച് ഉറപ്പ് ഇപ്പോള്‍ നല്‍കാന്‍ സാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഇറാഖിലെ മൊസൂളില്‍ നിന്ന് 40 ഇന്ത്യന്‍ നിര്‍മ്മാണ തൊഴിലാളികളെ ഐഎസ്‌ഐഎസ് തട്ടിക്കൊണ്ടുപോയത്. മൊസൂളിലെ താരിഖ് നൂര്‍ അല്‍ഹുദ […]
The post തട്ടിക്കൊണ്ടുപോയ ഇന്ത്യാക്കാരെ ഒളിപ്പിച്ച സ്ഥലം കണ്ടെത്തി appeared first on DC Books.