ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ഇറാഖിലെ മൊസൂളില്‍ നിന്ന് വിമതര്‍ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയിരുന്ന ഒരു ഇന്ത്യക്കാരന്‍ രക്ഷപെട്ടു. ഇയാള്‍ സുരക്ഷിതനാണെന്ന് റെഡ് ക്രസെന്റ് പ്രവര്‍ത്തകര്‍ അറിയിച്ചു. വിമതര്‍ തട്ടിക്കൊണ്ടുപോയ 40 ഇന്ത്യക്കാരില്‍ ഒരാളാണ് ഇദ്ദേഹം. രക്ഷപെട്ടയാള്‍ വടക്കന്‍ ഇറാഖിലെ എര്‍ബില്‍ നഗരത്തിലുണ്ട്. രക്ഷപെട്ടയാള്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടുവെന്നും റെഡ് ക്രസന്റ് അറിയിച്ചു. അതിനിടെ, തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാര്‍ എവിടെയാണെന്ന് വിവരം ലഭിച്ചതായി വിദേശകാര്യ വക്താവ് സയിദ് അക്ബറുദ്ദീന്‍ പറഞ്ഞു. ഇറാഖ് വിദേശകാര്യമന്ത്രാലയമാണ് ഇന്ത്യയെ ഇക്കാര്യമറിയിച്ചത്. ബന്ദിയാക്കപ്പെട്ട 40 ഇന്ത്യക്കാരില്‍ ഏറെയും […]
The post ഇറാഖില്‍ വിമതര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യാക്കാരില്‍ ഒരാള്‍ രക്ഷപെട്ടു appeared first on DC Books.