സംസ്ഥാനത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പ്രശ്‌നംമൂലം സംസ്ഥാനത്ത് ഭരണസ്തംഭനമുണ്ടാക്കുമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. സഭ വിഷയം നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് മാത്യൂ ടി. തോമസ് എംഎല്‍എ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭവിട്ടു. അഴിമതിയില്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ തേരാളിയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു. നിര്‍മാണകമ്പനിക്ക് തിരുവനന്തപുരത്തെ പാറ്റൂരില്‍ കെട്ടിടം പണിയുന്നതിന് വാട്ടര്‍ അതോറിറ്റിയുടെ ഭൂമി നേടിക്കൊടുക്കുന്നതിന് ചീഫ് സെക്രട്ടറി ഒത്താശചെയ്തതായും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, സംസ്ഥാനത്ത് […]
The post സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന് പ്രതിപക്ഷം appeared first on DC Books.