ആധുനിക കഥയുടെ പ്രചണ്ഡകാലത്താണ് എം.സുകുമാരന്‍ കഥകളെഴുതിത്തുടങ്ങിയത്. അന്നത്തെ കാലഘട്ടത്തോടു സത്യസന്ധമായി പ്രതികരിച്ചു കൊണ്ട് എഴുത്തില്‍ തുടരുക എന്നത് ഏറെ സാഹസമായിട്ടും ജീവിതത്തിന്റെ പൊളളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ കഥയില്‍ സന്നിവേശിപ്പിക്കുന്നതില്‍ ഈ എഴുത്തുകാരന്‍ വിജയിച്ചു. 1965ല്‍ മഴത്തുള്ളികള്‍ മുതല്‍ 1992ല്‍ ഏറ്റവുമൊടുവിലെഴുതിയ അച്ഛന്‍ കഥകള്‍ വരെയുള്ള കഥകളില്‍ അതിന്റെ താപം അദ്ദേഹം നിലനിര്‍ത്തി. ആ കഥകള്‍ സമാഹരിച്ച പുസ്തകമാണ് എം.സുകുമാരന്റെ കഥകള്‍ സമ്പൂര്‍ണം. മനോജ്ഞമായ ഒരു പ്രത്യയശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ തന്റെ ഭാഗധേയം എഴുതിച്ചേര്‍ക്കുക മാത്രമല്ല എം.സുകുമാരന്‍ തന്റെ കഥകളില്‍ ചെയ്തത്. […]
The post പൊള്ളുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ സന്നിവേശിപ്പിച്ച കഥകള്‍ appeared first on DC Books.