പ്രധാന ഇന്ത്യന്‍ നഗരങ്ങളായ ഡല്‍ഹിയിലും മുംബൈയിലും ഭീകരാക്രമണങ്ങള്‍ക്ക് സാധ്യതയെന്ന് എന്‍ഐഎ മുന്നറിയിപ്പ്. കര്‍ശന ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലും മുംബൈയിലും ആക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് എന്‍ഐഎ പോലീസിനു കൈമാറി. എന്‍ഐഎയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഈ നഗരങ്ങളിലെ പ്രധാന സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കി. മുംബൈ, ഡല്‍ഹി നഗരങ്ങളിലെ കെട്ടിടങ്ങള്‍, സ്മാരകങ്ങള്‍ തുടങ്ങിയ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ ചില ഭീകര സംഘടനകള്‍ തയ്യാറെടുക്കുന്നതായാണ് സൂചന ലഭിച്ചത്. ആഭ്യന്തര മന്ത്രാലയത്തിനാണ് ഇതുസംബന്ധിച്ച് എന്‍ഐഎ കത്ത് നല്‍കിയത്. എന്നാല്‍ ഏത് […]
The post ഇന്ത്യന്‍ നഗരങ്ങളില്‍ ഭീകരാക്രമണ സാധ്യതയെന്ന് എന്‍ഐഎ appeared first on DC Books.