ലബ്ധപ്രതിഷ്ഠരായ എഴുത്തുകാര്‍ കുഞ്ഞുങ്ങളുടെ ആസ്വാദനം ലക്ഷ്യമാക്കി എഴുതുന്ന പതിവ് പണ്ടുമുതലേ ലോകവ്യാപകമായി ഉണ്ട്. മലയാളവും ഇതില്‍നിന്ന് വ്യത്യസ്തമല്ല. നമ്മുടെ പഴയതും പുതിയതുമായ സാഹിത്യപ്രതിഭകളെല്ലാം കുട്ടികള്‍ക്കു വേണ്ടി എഴുതിയിട്ടുണ്ട്. അപ്പോഴെല്ലാം മികച്ച സൃഷ്ടികള്‍ മലയാളത്തിന് ലഭിച്ചിട്ടുമുണ്ട്. മലയാളത്തിന്റെ പ്രിയകവി ഒ.എന്‍.വി കുറുപ്പ് കുട്ടികള്‍ക്കായി എഴുതിയ കവിതകളുടെ സമാഹാരമാണ് വളപ്പൊട്ടുകള്‍. ബാല്യത്തിന്റെ തേനോലുന്ന വാക്കുകളും കൗതുകം വഴിയുന്ന ആശയലോകവും നിറഞ്ഞ ഈ കുഞ്ഞുകവിതകള്‍ ഭാവനയുടെ തേരേറി പ്രപഞ്ചം മുഴുവന്‍ പറന്നുനടക്കാന്‍ കുട്ടികളെ ക്ഷണിക്കുന്നു. രണ്ട് ഭാഗങ്ങളായി തിരിച്ചാണ് വളപ്പൊട്ടുകളില്‍ കവിതകള്‍ […]
The post കൊച്ചുകൂട്ടുകാര്‍ക്ക് പ്രിയകവിയുടെ വളപ്പൊട്ടുകള്‍ appeared first on DC Books.