റെയില്‍വേ നിരക്കുകള്‍ കുത്തനെ കൂട്ടി. യാത്രാക്കൂലിയും ചരക്കുകൂലിയും വര്‍ധിപ്പിച്ചിട്ടുണ്ട്. യാത്രാനിരക്കില്‍ 14.2 ശതമാനത്തിന്റെയും ചരക്ക് കൂലിയില്‍ 6.5 ശതമാനത്തിന്റെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകള്‍ ജൂണ്‍ 20ന് അര്‍ധരാത്രിമുതല്‍ തന്നെ നിലവില്‍ വരും. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു തൊട്ടുപിന്നാലെ റെയില്നിരക്ക് കൂട്ടുമെന്ന സൂചന റെയില്‍വേമന്ത്രി സദാനന്ദ ഗൗഡ നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുവാദം ഇക്കാര്യത്തില്‍ ലഭിച്ചതിനു പിന്നാലെ റെയില്‍വ മന്ത്രാലയം നിരക്കു വര്‍ധനവിന് ഉത്തരവ് നല്‍കുകയായിരുന്നു.
The post റെയില്‍വേ നിരക്കുകള്‍ വര്‍ധിപ്പിച്ചു appeared first on DC Books.