പ്രശസ്തകവി ഡി.വിനയചന്ദ്രന്‍ അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത പ്രമേഹവും സ്ഥിതി വഷളാക്കി. ഉച്ചയ്ക്ക് പതിനൊന്നരയോടെയാണ് ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചത്. അദ്ദേഹത്തിന് അറുപത്തേഴു വയസായിരുന്നു. അവിവാഹിതനായ വിനയചന്ദ്രന്‍ ഒറ്റയ്ക്കു താമസിക്കുന്ന വീട്ടില്‍ രണ്ടു ദിവസം മുമ്പാണ് അദ്ദേഹത്തെ അവശനിലയില്‍ കണ്ടെത്തിയത്. ഫെബ്രുവരി ഒമ്പതിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പോള്‍ മുതല്‍ ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു അദ്ദേഹം. 1946 മേയ് പതിമൂന്നിന് കൊല്ലം ജില്ലയിലെ പടിഞ്ഞാറേ കോയിക്കല്‍ ഭാഗം കൊട്ടാരത്തിലായിരുന്നു വിനയചന്ദ്രന്റെ ജനനം. [...]
The post കവി ഡി.വിനയചന്ദ്രന്‍ അന്തരിച്ചു appeared first on DC Books.