കവിത പാടിയും പറഞ്ഞും സാധാരണക്കാരുടെ മനസിലേക്ക് സഞ്ചരിച്ച പ്രശസ്ത കവി ഡി.വിനയചന്ദ്രന്‍ ഓര്‍മ്മയാകുമ്പോള്‍ നഷ്ടമാകുന്നത് മലയാളകവിതയ്ക്ക് പുതിയ ദിശാബോധം സൃഷ്ടിച്ച കവിയേയാണ്. എങ്കിലും പ്രകൃതിയെയും പ്രണയത്തെയും കലയേയും സൗഹൃദത്തെയും വിഷയമാക്കി അദ്ദേഹം രചിച്ച കവിതകള്‍ കാവ്യലോകത്തെ ആകാശത്തില്‍ ചന്ദ്രപ്രഭ പരത്തി നിലകൊള്ളുമെന്ന് തീര്‍ച്ച. ജനങ്ങള്‍ ഒത്തുചേരുന്ന എവിടെയും കവിയരങ്ങാക്കാന്‍ മടിയില്ലാത്ത വ്യക്തിത്വമായിരുന്നു വിനയചന്ദ്രന്റേത്. കല്ലടയാറ്റിന്റെ തീര്‍ത്തു ജനിച്ചുവളര്‍ന്ന അദ്ദേഹം നിലാവത്ത് വഞ്ചി തുഴഞ്ഞ് സഞ്ചരിക്കാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. സ്വന്തം ഉള്ളില്‍നിന്ന് വരുന്ന സ്വര്‍ഗ്ഗാത്മകതയിലേക്ക് മടങ്ങാന്‍ അദ്ദേഹം സുഹൃത്തുക്കളെയും [...]
The post വിനയചന്ദ്രിക മാഞ്ഞു appeared first on DC Books.