വിഷ്ണുപുരാണവും ഭാഗവതവും മഹാപുരാണങ്ങളായാണ് ഗണിക്കപ്പെടുന്നത്. അതില്‍ തന്നെ ഭാഗവതത്തിന് സവിശേഷ പ്രാധാന്യമുണ്ട്. ഭാഗവത ധര്‍മ്മത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രചാരവും ജനപ്രീതിയും ആര്‍ജ്ജിച്ചത് ഭാഗവതമാണ്. പുരാണം പഞ്ചലക്ഷണമെന്നാണ് പ്രസിദ്ധിയെങ്കിലും ദശലക്ഷണത്തോടു കൂടിയ പുരാണമാണ് ഭാഗവതം. ‘ഇദം ഭാഗവതം പുരാണം ദശലക്ഷണം പ്രോക്തം ഭഗവതാ’ എന്നുപറഞ്ഞിട്ട് ഭാഗവതത്തില്‍ തന്നെ ആ ദശലക്ഷണങ്ങള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുന്നു. അവയില്‍ പത്താമത്തേതായ ഈശ്വരാനുഭവത്തിനു വഴിയൊരുക്കുകയാണ് മറ്റ് ഒമ്പതു ലക്ഷണങ്ങളുടെയും ലക്ഷ്യം. ദക്ഷിണേന്ത്യയില്‍ ഭാഗവത ധര്‍മ്മത്തിന്റെ ആവിര്‍ഭാവം എന്നാണെന്ന് നിര്‍ണ്ണയിക്കുക എളുപ്പമല്ല. ക്രിസ്തു വര്ഷാരംഭത്തിനും […]
The post ശ്രീമഹാഭാഗവതം: ദശലക്ഷണങ്ങള്‍ തികഞ്ഞ മഹാപുരാണം appeared first on DC Books.