കോട്ടയത്തു നടന്ന ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളില്‍ രണ്ടെണ്ണം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികള്‍ക്ക്. അച്ചടിമികവിനുള്ള പുരസ്‌കാരം എസ്.കെ.പൊറ്റക്കാട്ടിന്റെ കഥകള്‍ സമ്പൂര്‍ണ്ണം എന്ന പുസ്തകത്തിനും ബാലസാഹിത്യവിഭാഗത്തിലെ ഏറ്റവും നല്ല കൃതിയ്ക്കുള്ള പുരസ്‌കാരം മാമ്പഴം പ്രസിദ്ധീകരിച്ച വെളുത്തതാറാവും മറ്റു റഷ്യന്‍ നാടോടിക്കഥകളും എന്ന പുസ്തകത്തിനും ലഭിച്ചു. രണ്ട് വാല്യങ്ങളിലായാണ് എസ്.കെ പൊറ്റക്കാടിന്റെ കഥകള്‍ സമ്പൂര്‍ണം ഡി സി പ്രസിദ്ധീകരിച്ചത്. 1600ല്‍ അധികം പേജുകളിലായി 167 കഥകള്‍ ഉള്‍പെടുത്തിയിരിക്കുന്ന പുസ്തകത്തില്‍ പൊറ്റക്കാട് 1967ല്‍ തന്റെ തിരഞ്ഞെടുത്ത കഥകള്‍ക്കെഴുതിയ [...]
The post എസ്.കെ.പൊറ്റക്കാട്ടിന്റെ കഥകള്‍ക്ക് ദര്‍ശന പുരസ്‌കാരം appeared first on DC Books.