സംസ്ഥാനത്ത് അരിവില വര്‍ധിക്കാനുള്ള സാഹചര്യമാണെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്. റെയില്‍വേ ചരക്കുകൂലി വര്‍ധിപ്പിച്ചത് അരിവില വര്‍ധിക്കുന്നതിന് കാരണമാകുമെന്നും മന്ത്രി പറഞ്ഞു. വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പൊതുവിതരണ ശൃംഖല ശക്തിപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി നല്‍കുകയായിരുന്നു അനൂപ് ജേക്കബ്. റയില്‍വേ നിരക്ക് വര്‍ധന, സംസ്ഥാനത്തുണ്ടാകുന്ന വിലക്കയറ്റം എന്നിവ നിയമസഭ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തു നിന്നും എളമരം കരീമാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എല്ലാത്തരം സാധനങ്ങളുടെയും വിലവര്‍ധനയ്ക്ക് റെയില്‍വേ ചരക്കുകൂലി വര്‍ധനവ് […]
The post അരി വില വര്‍ധിക്കും: അനൂപ് ജേക്കബ് appeared first on DC Books.