2012ന്റെ അവസാന മാസങ്ങളെയും 2013ന്റെ ആദ്യമാസങ്ങളെയും അനുസ്മരിപ്പിക്കുന്ന ഒരു മത്സരം പുസ്തകവിപണിയില്‍ നടന്ന ആഴ്ചയായിരുന്നു കടന്നുപോയത്. 2012 അവസാനം പുറത്തിറങ്ങിയ രണ്ട് പുസ്തകങ്ങള്‍ വായനക്കാര്‍ ആവേശത്തോടെ സ്വീകരിച്ചിരുന്നു. കെ.ആര്‍ മീരയുടെ നോവല്‍ ആരാച്ചാര്‍, ഭാഗ്യലക്ഷ്മിയുടെ ആത്മകഥ സ്വരഭേദങ്ങള്‍ എന്നിവയായിരുന്നു അവ. ഇതിനകം നിരവധി പതിപ്പുകള്‍ ഇവയ്ക്കുണ്ടായെങ്കിലും ഇപ്പോഴാണ് രണ്ട് പുസ്തകങ്ങളുടെയും പതിപ്പുകള്‍ വീണ്ടും ഒരുമിച്ച് പുറത്തിറങ്ങുന്നത്. സ്വരഭേദങ്ങളുടെ ആറാം പതിപ്പും ആരാച്ചാരുടെ നാലാം പതിപ്പും കഴിഞ്ഞയാഴ്ച വില്പനയില്‍ മുന്നിലെത്തി. മലയാളത്തിന്റെ സ്വന്തം ഇന്ദുലേഖയുടെ യഥാര്‍ത്ഥപതിപ്പ് വലിയ ജനപ്രീതി […]
The post ആരാച്ചാരും സ്വരഭേദങ്ങളും മുന്നില്‍ appeared first on DC Books.