ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തിലേയ്ക്ക് കുട്ടികളെ എത്തിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കിക്കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ജൂലൈ രണ്ടിനകം മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. കേരളത്തിലേയ്ക്ക് കൊണ്ടുവന്ന കുട്ടികളെ എന്തിനാണ് തിരിച്ചയച്ചതെന്ന് ചോദിച്ച ഹൈക്കോടതി ഇറച്ചിക്കോഴികളെ പോലെയാണോ കുട്ടികളെ കോണ്ടുവരുന്നതെന്നും ആരാഞ്ഞു. ഈ കാര്യങ്ങളില്‍ ദുരൂഹത തുടരുന്നതിനാല്‍ വിഷയം സിബിഐ അന്വേഷിക്കുന്നതാണ് നല്ലതെന്നും കോടതി പറഞ്ഞു. കുട്ടികള്‍ പഠിക്കാന്‍ എത്തിയവരാണെന്നും അവധിക്കായി മാതാപിതാക്കളുടെ അടുത്തേക്ക് അയിച്ചതാണെന്നും മുക്കം […]
The post കുട്ടികളെ കടത്തിയ സംഭവം: ദുരൂഹതയുണ്ടെന്ന് ഹൈക്കോടതി appeared first on DC Books.