മലയാള നോവല്‍ സാഹിത്യത്തില്‍ ചരിത്രപരമായ പ്രാധാന്യമര്‍ഹിക്കുന്ന രചനയാണ് കെ.പി രാമനുണ്ണിയുടെ ജീവിതത്തിന്റെ പുസ്തകം. നോവല്‍ ചരിത്രത്തില്‍ കൃത്യമായ ഭാവുകത്വവിച്ഛേദം സാധിച്ച നോവല്‍ പുതുകാലത്തെ സാമൂഹിക ജീവിതം എത്രമാത്രം യാന്ത്രികവും സാങ്കേതിക ബദ്ധവുമായിത്തീരുന്നു എന്ന് നിശിതമായ വിചാരണകളിലൂടെ കാണിച്ചു തരുന്നു. സമകാലിക ജീവിതത്തെക്കുറിച്ചുള്ള ആധികളില്‍ നിന്ന് ഉരുവം കൊണ്ട നോവല്‍ എങ്ങനെ ഭാവിയുടെ ജീവിതപുസ്തകമാണെന്ന് കാട്ടിത്തരുന്ന പഠനങ്ങളുടെ സമാഹാരമാണ് ഭാവിയുടെ പുസ്തകം. ഇരുപത്തിയഞ്ച് എഴുത്തുകാരാണ് ജീവിതത്തിന്റെ പുസ്തകത്തെ വ്യത്യസ്തവും വൈവിധ്യപൂര്‍ണവുമായ വിതാനങ്ങളില്‍ നിന്ന് വിശകലനം ചെയ്യുന്നത്. ജീവിതത്തിന്റെ പുസ്തകത്തെ ഒരു […]
The post ജീവിതത്തിന്റെ പുസ്തകത്തെ 25 പേര്‍ വിലയിരുത്തുന്നു appeared first on DC Books.