മലയാളിക്ക് പത്രമെന്നാല്‍ മലയാള മനോരമയും മാതൃഭൂമിയും തന്നെയാണ്. സര്‍ക്കുലേഷന്റെ കാര്യത്തിലും വായനക്കാരുടെ എണ്ണത്തിലും കേരളത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇവ രണ്ടും ഇന്ത്യയില്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന പ്രാദേശിക ഭാഷാപത്രങ്ങള്‍ കൂടിയാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി നമ്മുടെ അഭിപ്രായ രൂപീകരണത്തില്‍ പോലും ഈ പത്രമുത്തശ്ശിമാര്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. കാലാകാലങ്ങളില്‍ വായനക്കാരുടെ അഭിരുചിയ്ക്ക് ഇണങ്ങും വണ്ണം മാറ്റങ്ങള്‍ വരുത്തി പരിഷ്‌കരിച്ചാണ് മനോരമയും മാതൃഭൂമിയും മുന്നോട്ടു പോകുന്നത്. നവീകരണങ്ങളുടെ കാര്യത്തില്‍ അല്പം മുമ്പേ പറക്കുന്ന പക്ഷി മനോരമയാണെന്നതും യാഥാര്‍ത്ഥ്യം. 1890 മാര്‍ച്ച് […]
The post നവീകരണത്തിന്റെ പാതയില്‍ മനോരമ appeared first on DC Books.