വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയില്‍ എഴുതിക്കൊണ്ടാണ് അക്ബര്‍ കക്കട്ടില്‍ സാഹിത്യരംഗത്തേയ്ക്ക് ചുവടു വെയ്ക്കുന്നത്. 1969 അവസാനമാണ് പൊതിച്ചോറ് എന്ന കഥ പ്രസിദ്ധീകൃതമാകുന്നത്. കഴിഞ്ഞ നാല്പത്തഞ്ചു വര്‍ഷക്കാലം കഥ പറഞ്ഞുപറഞ്ഞ് സാധാരണക്കാരുടെ അസാധാരണലോകത്തേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു അദ്ദേഹം. ഈ വഴി വന്നവര്‍ എന്ന ആദ്യ കഥാസമാഹാരം മുതല്‍ ഇതുവരെ അദ്ദേഹം രചിച്ച അമ്പതോളം കൃതികള്‍ നര്‍മത്തിന്റെയും നൈര്‍മല്യത്തിന്റെയും മറ്റൊരു ജീവിതം സാധ്യമാണെന്ന് ഓര്‍മ്മിപ്പിച്ച് സാഹിത്യത്തിലെ മുത്തുകളായി നിലകൊള്ളുന്നു. അക്ബര്‍ കക്കട്ടിലിന്റെ അതിവിശാലമായ രചനാലോകത്തു നിന്നും കഥകളുടെ ഒരു […]
The post കക്കട്ടിലിന്റെ കഥാലോകത്തിന്റെ പരിച്ഛേദം appeared first on DC Books.