വിദ്യാഭ്യാസമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരില്‍ സ്ഥലം മാറ്റപ്പെട്ട കോട്ടണ്‍ഹില്‍സ് സ്‌കൂള്‍ പ്രധാന അധ്യാപിക കെ.കെ ഊര്‍മിളാദേവി നിയമനടപടിയിലേക്ക്. സ്ഥലംമാറ്റല്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് പരാതി നല്കുമെന്ന് ഊര്‍മിളാദേവി അറിയിച്ചു. സ്‌കൂള്‍ ഭരണ കാര്യങ്ങളില്‍ വീഴ്ച വരുത്തിയിട്ടില്ല. കാരണംകാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കുന്നതിന് മുമ്പാണ് തന്നെ സ്ഥലം മാറ്റിയതെന്നും അവര്‍ പറഞ്ഞു. പട്ടികജാതി വിഭാഗക്കാരിയായതുകൊണ്ടാണ് തന്നെ പീഡിപ്പിക്കുന്നത്. ഭരണവീഴ്ചയല്ല, ജാതീയമായ കാര്യങ്ങളാണ് തന്റെ സ്ഥലംമാറ്റലിനു പിന്നിലെന്നും അവര്‍ ആരോപിച്ചു. പരിപാടി വൈകിയാല്‍ കുട്ടികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടാണ് മന്ത്രിയുടെ സാന്നിധ്യത്തില്‍ സംഘാടകരോട് […]
The post സ്ഥലംമാറ്റ വിവാദം: പ്രധാന അധ്യാപിക നിയമനടപടിക്ക് appeared first on DC Books.