എല്ലാ ശാസ്ത്രങ്ങളുടെയും മാതാവാണ് ഗണിതശാസ്ത്രം. അതില്ലാതെ ലോകത്തിന് ഒരിഞ്ചുപോലും നീങ്ങാനാവില്ല. കച്ചവടക്കാരന്‍, കണക്കെഴുത്തുകാരന്‍, കര്‍ഷകന്‍, എഞ്ചിനീയര്‍, മെക്കാനിക്ക്, ശാസ്ത്രജ്ഞന്‍ തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും ജോലി ചെയ്യുന്നവര്‍ക്കും ഗണിതപരിജ്ഞാനം അത്യന്താപേക്ഷിതമാണ്. മനുഷ്യന്‍ മാത്രമല്ല, ജന്തുക്കളും കീടങ്ങളും വരെ അവയുടെ നില്‍നില്പിനായി ഗണിതത്തെ ആശ്രയിക്കുന്നുവെന്നാണ് ഹ്യൂമന്‍ കമ്പ്യൂട്ടര്‍ എന്ന് അറിയപ്പെട്ടിരുന്ന ശകുന്തളാദേവി അഭിപ്രായപ്പെട്ടിരുന്നത്. പാമ്പുകള്‍ അവയുടെ ഉറയുണ്ടാക്കുന്നത് ഗണിതശാസ്ത്ര കൃത്യതയോടെയാണെന്നും ചിലന്തികള്‍ നിര്‍മ്മിക്കുന്ന വലകള്‍ സങ്കീര്‍ണ്ണങ്ങളായ എഞ്ചിനീയറിംഗ് ശില്പങ്ങള്‍ തന്നെയാണെന്നും പറഞ്ഞ അവര്‍ ദൈവം അല്ലെങ്കില്‍ പ്രകൃതിയാണ് […]
The post ഗണിതപ്രതിഭയെ വികസിപ്പിക്കുന്ന സമസ്യകള്‍ appeared first on DC Books.