ആത്മാവിന്റെ സംഗീതമാണ് ഒ.എന്‍.വിക്കവിത. ഒറ്റ നെയ്ത്തിരി നാളം തെളിച്ച് അന്തരീക്ഷത്തില്‍ ശോഭാഗാംഭീര്യ വിശുദ്ധികള്‍ ഉളവാക്കുന്നതു പോലെയാണ് അദ്ദേഹത്തിന്റെ കവിതകള്‍. സര്‍ഗനിരതവും പ്രസാദാത്മകവുമായ മനസ്സോടെ കവിതാസപര്യയില്‍ ഏര്‍പ്പെടുകയും ലോകമനസ്സാക്ഷിയുടെ ഉള്‍ത്തുടിപ്പുകള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്ന ഒ.എന്‍.വിക്കവിതകള്‍ നമ്മുടെ ഭാഷയുടെ നിതാന്തസൗന്ദ്യമാണ്. അവിസ്മരണീയമായ കാവ്യാനുഭവങ്ങള്‍ മലയാളിക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ രണ്ട് സമാഹാരങ്ങളുടെ പുതിയ പതിപ്പുകള്‍ ഇറങ്ങി. അപരാഹ്നം, ശാര്‍ങ്ഗകപ്പക്ഷികള്‍ എന്നിവയാണ് പുതിയ പതിപ്പിലെത്തി നില്‍ക്കുന്നത്. അശാന്തിപര്‍വ്വം, ശാര്‍ങ്ഗകപ്പക്ഷികള്‍, ഏകലവ്യന്‍, ബലികുടീരത്തില്‍ തുടങ്ങി മുഗ്ദ്ധഭാവനയുടെ ചിത്രഗീതികള്‍ കൊണ്ട് മലയാളത്തെ സമ്പുഷ്ടമാക്കിയ 31 കവിതകളും […]
The post രണ്ട് ഒ.എന്‍.വി കൃതികള്‍ക്ക് പുതിയ പതിപ്പ് appeared first on DC Books.