സ്ഥലംമാറ്റ വിവാദത്തില്‍ കോട്ടണ്‍ഹില്‍ സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപിക കെ.കെ ഊര്‍മിള ദേവി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മന്ത്രിയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും തന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മുഖ്യമന്ത്രിക്ക് നല്‍കിയ മൂന്നു പേജു വരുന്ന വിശദീകരണക്കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. രോഗിയായതിനാല്‍ കോട്ടണ്‍ഹില്‍ സ്കൂളില്‍ തുടരാന്‍ അനുവദിക്കണമെന്നും എങ്കിലേ തന്റെ സത്യസന്ധത തെളിയിക്കാനാകൂ എന്നും കത്തില്‍ പറയുന്നു. തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. വിദ്യാഭ്യാസ മന്ത്രിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. മന്ത്രിയെ അപമാനിക്കാന്‍ ഗേറ്റ് അടച്ചിട്ടതല്ല. ഉച്ചഭക്ഷണത്തിന്റെ […]
The post സ്ഥലംമാറ്റ വിവാദം: പ്രധാനാധ്യാപിക മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി appeared first on DC Books.