അഗസ്റ്റ് വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട് ബംഗാള്‍ ഗവര്‍ണറും മലയാളിയുമായ എം.കെ നാരായണനെ സിബിഐ ചോദ്യം ചെയ്തു. സാക്ഷിയെന്ന നിലയ്ക്കാണ് യു.പി.എ സര്‍ക്കാരിലെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ നാരായണനെ സി.ബി.ഐ അന്വേഷണസംഘം ചോദ്യംചെയ്തത്. 2005ല്‍ ഇദ്ദേഹം ദേശീയ സുരക്ഷാ ഉപദേശകനായിരുന്ന സമയത്താണ് ഇടപാടിനായുള്ള പ്രാഥമിക ചര്‍ച്ച നടന്നത്. ഇതാണ് ചോദ്യംചെയ്യലിലേക്ക് നയിച്ചത്. ഇതേ കേസില്‍ ഗോവ ഗവര്‍ണര്‍ ബി.വി. വാഞ്ചുവിനെയും സിബിഐ ചോദ്യം ചെയ്‌തേക്കും. ഇവരെ സാക്ഷികളാക്കി ചോദ്യം ചെയ്യുന്നതിന് നിയമതടസമില്ലെന്ന് അറ്റോര്‍ണി ജനറല്‍ […]
The post ഹെലികോപ്റ്റര്‍ ഇടപാട്: എം.കെ നാരായണനെ സിബിഐ ചോദ്യം ചെയ്തു appeared first on DC Books.