കേരളത്തിന്റെ സാംസ്‌കാരികരംഗത്ത് സജീവചൈതന്യമാവുകയും അക്ഷരങ്ങളുടെയും പുസ്തകങ്ങളുടെയും ലോകത്ത് അനന്യസാധാരണമായ തലയെടുപ്പോടെ നിലകൊള്ളുകയും ചെയ്ത ഡി സി കിഴക്കെമുറിയുടെ ജന്മശതാബ്ദി അനുസ്മരണ സമ്മേളനം കോട്ടയത്ത്. കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ അഞ്ച് ശനിയാഴ്ച വൈകിട്ട് മൂന്നരയ്ക്ക് കോടിമതയിലെ കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക കലാമന്ദിരത്തില്‍ വെച്ചാണ് സമ്മേളനം. പുസ്തക പ്രസാധനരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയ ഡി സി കിഴക്കെമുറി നാഷണല്‍ ബുക്സ്റ്റാളിന്റെയും സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെയും സ്ഥാപകാംഗമായിരുന്നു. ദീര്‍ഘകാലം കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക ട്രസ്റ്റിന്റെ വൈസ് പ്രസിഡന്റ് കൂടിയായിരുന്ന […]
The post ഡി സി കിഴക്കെമുറി ജന്മശതാബ്ദി അനുസ്മരണം കോട്ടയത്ത് appeared first on DC Books.