കടല്‍ക്കൊലക്കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വീണ്ടും നിയമോപദേശം തേടി. പുതിയ അറ്റോര്‍ണി ജനറലായി മുകുള്‍ റോത്ഗി സ്ഥാനമേറ്റ സാഹചര്യത്തിലാണ് നടപടി. യു പി എ സര്‍ക്കാരിന്റെ കാലത്ത് കേസില്‍ മുകുള്‍ റോത്ഗി ഇറ്റലിക്കുവേണ്ടി ഹാജരായിരുന്നു. ഈ സാഹചര്യത്തില്‍ കേസിന്റെ ഭാവിയെക്കുറിച്ചുള്ള നിയമ മന്ത്രാലയത്തിന്റെ നിലപാടാണ് ആഭ്യന്തര മന്ത്രാലയം തേടിയിട്ടുള്ളത്. കേസ് ഏത് ഏജന്‍സി അന്വേഷിക്കണമെന്നും ഏതൊക്കെ വകുപ്പുകള്‍ ചുമത്തണമെന്നും അറിയിക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യം. ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കുറ്റപത്രം നിലനില്‍ക്കുന്നതാണോ എന്നു വ്യക്തമാക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. […]
The post കടല്‍ക്കൊലക്കേസില്‍ ആഭ്യന്തര മന്ത്രാലയം നിയമോപദേശം തേടി appeared first on DC Books.