ആലപ്പുഴ ജില്ലയിലെ എടത്വായിലാണ് പൊന്‍കുന്നം വര്‍ക്കി ജനിച്ചത്. മലയാളഭാഷയില്‍ ഹയര്‍, വിദ്വാന്‍ ബിരുദങ്ങള്‍ പാസായ ശേഷം അദ്ധ്യാപകനായി. തിരുമുല്‍ക്കാഴ്ച എന്ന ഗദ്യകവിതയുമായാണ് പൊന്‍കുന്നം വര്‍ക്കി സാഹിത്യ രംഗത്തേക്കു കടന്നത്. 1939ലായിരുന്നു ഇത്. പ്രഥമകൃതിക്കുതന്നെ മദ്രാസ് സര്‍വ്വകലാശാലയുടെ സമ്മാനം ലഭിച്ചു. കഥകള്‍ എഴുതിയതിന്റെ പേരില്‍ അധികാരികള്‍ വര്‍ക്കിയെ അധ്യാപന ജോലിയില്‍നിന്നു പുറത്താക്കി. തിരുവിതാംകൂര്‍ ദിവാന്‍ ഭരണത്തെ എതിര്‍ത്തതിന്റെ പേരില്‍ 1946ല്‍ ആറുമാസം ജയിലില്‍ക്കിടന്നു. നാടകവും ചെറുകഥയുമുള്‍പ്പടെ അന്‍പതോളം കൃതികള്‍ വര്‍ക്കിയുടേതായി പ്രസിദ്ധപ്പെടുത്തി. ചില സിനിമകള്‍ക്ക് കഥയും സംഭാഷണവും രചിച്ചിട്ടുണ്ട്. […]
The post പൊന്‍കുന്നം വര്‍ക്കി ഓര്‍മ്മയായിട്ട് പത്തുവര്‍ഷം appeared first on DC Books.