സേതുമാധവന്റെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍ക്ക് സാക്ഷിയായ പാലം ഓര്‍മ്മയില്ലേ? കിരീടം സിനിമയിലെ നിശ്ശബ്ദ സാന്നിധ്യമായിരുന്ന ആ പാലം തിരുവനന്തപുരത്തിനടുത്ത് വെള്ളായണിയില്‍ തകര്‍ച്ചയെ നേരിടുകയായിരുന്നു. കിരീടം പാലം എന്നപേരില്‍ പ്രസിദ്ധമായ ഈ പാലം സംരക്ഷിക്കാനായി പത്തുലക്ഷം രൂപ അനുവദിച്ചു. അനിവാര്യമായ പതനം കാത്തുകിടന്ന കിരീടം പാലത്തിന്റെ അവസ്ഥ ഒരു സ്വകാര്യചാനലാണ് പുറംലോകത്തെ കാട്ടിക്കൊടുത്തത്. അതോടെയാണ് പാലത്തെ അതിന്റെ തനിമ നിലനിര്‍ത്തി പുനര്‍നിര്‍മ്മിക്കാന്‍ അധികാരികള്‍ തീരുമാനിച്ചത്. കിരീടത്തിന്റെ തുടര്‍ച്ചയായ ചെങ്കോല്‍ അടക്കം നിരവധി സിനിമകളില്‍ ‘അഭിനയിച്ചിട്ടുള്ള’ പാലം ഇനിയും വെള്ളായണിയിലും […]
The post കിരീടം പാലത്തിന് ശാപമോചനം appeared first on DC Books.