ഭാരതം ലോകത്തിന് നല്‍കിയ സംഭാവനയാണ് വേദങ്ങളും ഉപനിഷത്തുകളും. ഇതില്‍ ഉപനിഷത്തുകള്‍ക്കൊപ്പം സ്ഥാനം അര്‍ഹിക്കുന്ന രണ്ടു ഗ്രന്ഥങ്ങളില്‍ ഒന്നാണ് ആദികാവ്യമായ രാമായണം. ധാര്‍മ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി രാജസിംഹാസനം വരെ ഉപേക്ഷിച്ച രാമനെ പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധര്‍മ്മസംരക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ് വാല്മീകി രചിച്ച രാമായണം പങ്കുവയ്ക്കുന്നത്. വായിച്ചാലും ചൊല്ലിയാലും കേട്ടാലും പുണ്യം ലഭിക്കുന്ന സല്‍ക്കൃതിയായ രാമായണത്തിന് പ്രസക്തിയേറുന്നത് രാമായണമാസം എന്ന വിളിപ്പേരുള്ള കര്‍ക്കടകത്തിലാണ്. നമ്മുടെ ക്‌ഷേത്രങ്ങളും ഭവനങ്ങളും രാമകഥയാല്‍ മുഖരിതമാകുന്ന ഒരു കര്‍ക്കടകം കൂടി വരവായി. രാമായണം സ്വന്തമാക്കാന്‍ […]
The post രാമകഥയാല്‍ മുഖരിതമാകുന്ന പുലരികള്‍ appeared first on DC Books.