സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന് വില കൂട്ടിയ നടപടി എണ്ണക്കമ്പനികള്‍ പിന്‍വലിച്ചു. നാലു രൂപയുടെ വര്‍ധന ഒഴിവാക്കിയതായി എണ്ണക്കമ്പനികള്‍ അറിയിച്ചു. വിലകുറച്ചു കൊണ്ടുള്ള സര്‍ക്കുലര്‍ പാചകവാതക ഏജന്‍സികള്‍ക്കും ലഭിച്ചു. എന്നാല്‍ സബ്‌സിഡിയില്ലാത്ത സിലിണ്ടറിന്റെ വിലകുറയ്ക്കില്ലെന്നും എണ്ണകമ്പനികള്‍ അറിയിച്ചിട്ടുണ്ട്. സബ്‌സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറിനു നാലുരൂപ വര്‍ദ്ധിപ്പിച്ച് 444 രൂപയാക്കിയിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ പുതിയ നിരക്ക് ഇടാക്കിത്തുടങ്ങുകയും ചെയ്തിരുന്നു. സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 24 രൂപയും വര്‍ധിപ്പിച്ചിരുന്നു. ഇറാഖ് പ്രതിസന്ധിയെ തുടര്‍ന്നു രാജ്യാന്തര വിലകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണു പാചകവാതകവില വര്‍ധിപ്പിച്ചത്. […]
The post സബ്‌സിഡി സിലിണ്ടറിന്റെ വില വര്‍ധന എണ്ണക്കമ്പനികള്‍ പിന്‍വലിച്ചു appeared first on DC Books.