മലയാള സാഹിത്യത്തിന്റെ അനുഭവതലത്തില്‍ വേറിട്ടു നില്‍ക്കുന്നവയാണ് വി.കെ.എന്‍ കഥകള്‍. എക്കാലവും ആനുകാലിക പ്രസക്തി ദ്യോതിപ്പിക്കുന്നതും ഹാസ്യത്തിന്റെ പൂമ്പൊടി പുരട്ടിയതുമായ കൂരമ്പുകളാണ് അവയില്‍ പലതും. പ്രസിദ്ധീകൃതമായി നാല്പതിലധികം വര്‍ഷങ്ങള്‍ കഴിഞ്ഞ കഥകള്‍ പോലും വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളെ മുന്‍കൂട്ടിക്കണ്ടിട്ടെന്ന പോലെ പരിഹാസ ശരത്തിനു വിധേയമാക്കുന്നവയാണ്. കോമാളി യുഗത്തിലെ പുരുഷ ഗോപുരങ്ങളെന്ന് കെ പി അപ്പന്‍ വിശേഷിപ്പിച്ച വി കെ എന്നിന്റെ കഥകള്‍ എന്നും സമൂഹത്തിന് നേരെ പിടിക്കുന്ന കണ്ണാടി പോലെ വര്‍ത്തിക്കുന്നതാണ് അവയുടെ ജനപ്രീതി നിലനില്‍ക്കുന്നതിനു കാരണം. ജനതയ്ക്കു പൊതുവിലും […]
The post എക്കാലവും പ്രസക്തമായ വി.കെ.എന്‍ കഥകള്‍ appeared first on DC Books.