അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എന്‍.എസ്.ഐ ബിജെപിയെ നിരീക്ഷിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇന്ത്യ അസംതൃപ്തി അറിയിച്ചു. ഡല്‍ഹിയിലെ മുതിര്‍ന്ന അമേരിക്കന്‍ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധമറിയിച്ചത്. ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും ഇനി ആവര്‍ത്തിക്കരുതെന്നും ഇന്ത്യ അറിയിച്ചു. ലോകത്തെ അഞ്ച് രാഷ്ട്രീയപാര്‍ട്ടികള്‍ക്കൊപ്പം ബിജെപിയുടേയും വിവരങ്ങള്‍ ചോര്‍ത്താന്‍ അമേരിക്കന്‍ രഹസ്യാന്വേഷണവിഭാഗം ശ്രമിച്ചുവെന്ന വിവരം എഡ്വേഡ് സ്‌നോഡനാണ് പുറത്ത് വിട്ടത്. എഡ്വേഡ് സ്‌നോഡനില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വാഷിങ്ടണ്‍ പോസ്റ്റാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എന്‍എസ്എക്ക് വിദേശരാജ്യങ്ങളില്‍ നിന്ന് […]
The post ബിജെപിയെ നിരീക്ഷിച്ച സംഭവം: ഇന്ത്യ അതൃപ്തി അറിയിച്ചു appeared first on DC Books.