ക്രിസ്തുവിന്റെ 12 ശിഷ്യരില്‍ ഓരാളായ സെന്റ് തോമസ് എ.ഡി 52 ജൂലൈ 3ന് കൊടുങ്ങല്ലൂരിനടുത്തുള്ള മാലിയങ്കരയില്‍ കപ്പലിറങ്ങിയതായി കരുതപ്പെടുന്നു. ഇദ്ദേഹം കേരളത്തില്‍ 12 ക്രിസ്ത്യന്‍ പള്ളികള്‍ സ്ഥാപിച്ചതായും, സുവിശേഷ പ്രസംഗത്തിലൂടെ പല നമ്പൂതിരി കുടുംബങ്ങളെയും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയതായും പറയപ്പെടുന്നു. മൈലാപ്പൂരില്‍വച്ച് വധിക്കപ്പെട്ട സെന്റ് തോമസിന്റെ ഒരു കൈപ്പത്തിയുടെ അവശിഷ്ടമാണ് അഴീക്കോട് മാര്‍ത്തോമപള്ളിയില്‍ സൂക്ഷിച്ചിട്ടുത് എന്ന് വിശ്വാസികള്‍ കരുതുന്നു. സെന്റ് തോമസ് കേരളത്തിലെത്തിയ ദിനമായ ജൂലൈ 3 സെന്റ് തോമസ് ദിനമായി ആചരിച്ചുവരുന്നു.
The post സെന്റ് തോമസ് ദിനം appeared first on DC Books.