മലയാളികള്‍ക്ക് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത സാഹിത്യകാരനാണ് എം ടി വാസുദേവന്‍ നായര്‍. അദ്ദേഹത്തിന്റെ സാഹിത്യ തപസ്യയില്‍ വിടര്‍ന്ന കഥാമലരുകള്‍ എന്നും വായനക്കാര്‍ക്ക് വേറിട്ട വായനാനുഭവം സമ്മാനിക്കുന്നവയാണ്. അരനൂറ്റാണ്ടിലധികമായി വായനക്കാര്‍ നെഞ്ചിലേറ്റിയ അദ്ദേഹത്തിന്റെ കഥാപ്രപഞ്ചത്തിലെ വിശിഷ്ടകഥകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് എംടിയുടെ കഥകള്‍. കുട്ട്യേടത്തി, ഓപ്പോള്‍, ഇരുട്ടിന്റെ ആത്മാവ്, നിന്റെ ഓര്‍മയ്ക്ക് എന്നിങ്ങനെ അദ്ദേഹത്തിന്റെ കഥകള്‍ ഓരോന്നും ഓരോ മലയാളിയുടെ മനസിലും ഗ്രഹാതുരത്ഥത്തിന്റെ നനുത്ത ഓര്‍മ്മകള്‍ പകര്‍ന്നു നല്‍കുന്നവയാണ്. ആ കഥകളുടെ മാധുര്യം നുകരാത്ത മലയാളികളും കുറവാണ്. 1975ല്‍ പ്രസിദ്ധീകരിച്ച ഓപ്പോള്‍ […]
The post എംടിയുടെ കഥാപ്രപഞ്ചത്തിലെ വിശിഷ്ടകഥകള്‍ appeared first on DC Books.