മലയാളത്തിലെ കാല്പനിക കവികളില്‍ പ്രധാനിയായ ഇടപ്പള്ളി രാഘവന്‍ പിള്ള 1909 ജൂണ്‍ 30ന് ജനിച്ചു. ഇടപ്പള്ളി ഇളമക്കരയിലെ പാണ്ടവത്തുവീട്ടില്‍ നീലകണ്ഠപ്പിള്ളയുടെയും വടക്കന്‍ പറവൂര്‍ കോട്ടുവള്ളിയിലെ കിഴക്കേപ്രം മുറിയില്‍ താഴത്തുവീട്ടില്‍ മീനാക്ഷിയമ്മയുമായിരുന്നു മാതാപിതാക്കള്‍. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ഭാഷാഭിവര്‍ദ്ധിനി ബുക്ക് ഡിപ്പോയില്‍ ഗുമസ്തനായിനിന്നു. തുടര്‍ന്ന് ‘ശ്രീമതി’, ‘കേരളകേസരി’ എന്നീ പ്രസിദ്ധീകരണങ്ങളില്‍ ജോലി ചെയ്തു. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മലയാളരാജ്യം ചിത്രവാരി തുടങ്ങിയവയില്‍ ഇദ്ദേഹത്തിന്റെ കവിതകള്‍ ഇക്കാലത്ത് ധാരാളം പ്രസിദ്ധീകരിക്കപ്പെട്ടു. 1936 ജൂലൈ 5ന് ഇടപ്പള്ളി രാഘവന്‍ പിള്ള അന്തരിച്ചു. കവി ജീവിച്ചിരുന്ന […]
The post ഇടപ്പള്ളി രാഘവന്‍പിള്ളയുടെ ചരമവാര്‍ഷികദിനം appeared first on DC Books.