അന്തരിച്ച സിതാര്‍ മാന്ത്രികന്‍ പണ്ഡിറ്റ് രവിശങ്കറിന്റെ മകളും ഗ്രാമി അവാര്‍ഡ് ജേതാവുമായ അനുഷ്‌കാ ശങ്കര്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്ത്. കുട്ടിയായിരിക്കുമ്പോള്‍ താന്‍ ലൈംഗികമായും മാനസികമായും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നായിരുന്നു അനുഷ്‌ക തുറന്നു പറഞ്ഞത്. ഡല്‍ഹി കൂട്ട ബലാത്സംഗത്തിന്റെ പശ്ചാതലത്തില്‍ ഫെബ്രുവരി 14ന് സംഘടിപ്പിക്കുന്ന ‘ വണ്‍ ബില്ല്യണ്‍ റൈസിംഗ് ‘ എന്ന പരിപാടിയുടെ പ്രചരണ പരിപാടിക്കിടയിലാണ് അനുഷ്‌ക താന്‍ കുട്ടിക്കാലത്ത് അനുഭവിച്ച പീഡനങ്ങള്‍ തുറന്നു പറഞ്ഞത്. മാതാപിതാക്കള്‍ വിശ്വസ്ഥതയോടെ തന്നെ നോല്‍ക്കാനേല്‍പ്പിച്ച വ്യക്തിയാണ് തന്നെ പീഡിപ്പിച്ചത്. സ്പര്‍ശനത്തിലൂടെയും വാക്കുകളിലൂടെയുമുളള പീഡനമാണ് അന്ന് ഞാന്‍ [...]
The post ഞാനും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് : അനുഷ്‌കാ ശങ്കര്‍ appeared first on DC Books.